03:22pm 04 September 2026
NEWS
ബിജെപി യിൽ ചേർന്ന ബിപിൻ സി ബാബുവിനെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന് സിപിഎം
25/01/2025  10:13 AM IST
nila
ബിജെപി യിൽ ചേർന്ന ബിപിൻ സി ബാബുവിനെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന് സിപിഎം

ആലപ്പുഴ:ബിജെപി യിൽ ചേർന്ന ബിപിൻ സി ബാബുവിനെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന ആവശ്യവുമായി സിപിഎം. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ആലപ്പുഴ ജില്ലാ പഞ്ചയത്ത് മെമ്പർ പദവി രാജിവെക്കാതെയാണ് ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിപിൻ സി ബാബുവിനെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്. 

ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷനിൽ നിന്നുള്ള മെമ്പറാണ് ബിപിൻ സി ബാബു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത് നവംബർ 30 നാണ്. നിലവിൽ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല. ബിജെപിയിൽ ചേർന്നപ്പോൾ ഉടൻ ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കുമെന്നായിരുന്നു  അദ്ദേഹത്തിൻറെ പ്രഖ്യാപനം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.